ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും കുറഞ്ഞു
കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. വ്യാഴാഴ്ച യാതൊരു മാറ്റവുമില്ലാതിരുന്ന സ്വര്‍ണവില വെള്ളിയാഴ്ചയാണ് പവന് 160 രൂപ കുറഞ്ഞത്.
22,080 രൂപയാണ് വെള്ളിയാഴ്ച കൊച്ചിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 2760 രൂപയിലാണ് വെള്ളിയാഴ്ചയിലെ വ്യാപാരം പുരോഗമിക്കുന്നത്. 20 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണവില, ചൊവ്വാഴ്ച ഒറ്റയടിക്ക് വര്‍ദ്ധിച്ചിരുന്നു. ചൊവ്വാഴ്ച പവന് 22480 രൂപ വിലയുണ്ടായിരുന്നത് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ 22080 രൂപയിലെത്തി. ഗ്രാമിന് 2800 രൂപയായിരുന്നു ചൊവ്വാഴ്ചയിലെ വില. കഴിഞ്ഞ വെള്ളിയാഴ്ചയും, ശനിയാഴ്ചയും ഉയര്‍ന്ന വിലയുണ്ടായിരുന്ന സ്വര്‍ണത്തിന് തിങ്കളാഴ്ചയാണ് അല്‍പം വില കുറഞ്ഞത്. തൊട്ടടുത്ത ദിവസം വില ഒറ്റയടിക്ക് കൂടിയെങ്കിലും രണ്ട് ദിവസത്തിന് ശേഷം മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്.

Post A Comment: