ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് ശിശുരോഗ വിഭാഗം മുന്‍തലവന്‍ ഡോ.കഫീല്‍ ഖാന്‍ അറസ്റ്റില്‍ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് ശിശുരോഗ വിഭാഗം മുന്‍തലവന്‍ ഡോ.കഫീല്‍ ഖാന്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് കഫീല്‍ ഖാനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഴിമതി, കെടുകാര്യസ്ഥത, സ്വകാര്യ പ്രാക്ടീസിങ് എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനുമേല്‍ ചുമത്തിയിരിക്കുന്നത്. ദുരന്തം നടക്കുമ്പോള്‍ കഫീല്‍ ഖാന്‍ ആയിരുന്നു ശിശുരോഗ വിഭാഗം തലവന്‍.
ജപ്പാന്‍ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 79 കുട്ടികളാണ് ആശുപത്രിയില്‍ മരിച്ചത്. 
കുട്ടികള്‍ക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കി സിലിണ്ടറുകള്‍ വാങ്ങി നല്‍കിയ കഫീല്‍ അഹമ്മദിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവും വന്നിരിക്കുന്നത്.

Post A Comment: