തമ്പുരാന്‍പടിയില്‍ പോലീസ് പരിശോധനക്കിടെ ബൈക്ക് അപകടത്തില്‍പെട്ട് യുവാവിന് പരിക്കേറ്റു.ഗുരുവായൂര്‍: തമ്പുരാന്‍പടിയില്‍ പോലീസ് പരിശോധനക്കിടെ ബൈക്ക് അപകടത്തില്‍പെട്ട് യുവാവിന് പരിക്കേറ്റു. ആല്‍ത്തറ സ്വദേശി റാഷിദ് (24)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കു പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചപ്പോള്‍ പെട്ടെന്ന് നിര്‍ത്തിയ ബൈക്കിന് പിന്നില്‍ കാറിടിച്ചാണ് റാഷിദിനു പരിക്കേറ്റത്. ബൈക്കില്‍ നിന്ന് തെറിച്ച് വീണ റാഷിദിനെ പോലീസ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തമ്പുരാന്‍പടി വളവില്‍ ജീപ്പ് കുരഞ്ഞിയൂര്‍ റോഡിലേക്ക് കയറ്റിയിട്ടാണ് പോലീസ് പരിശോധന നടത്തിയിരുന്നത്.

Post A Comment: