ഗുരുവായൂരില്‍ ജോലി വാഗ്ദാനം ചെയ്ത് ഹോംനഴ്‌സിനെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേരെ കൂടി ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഗുരുവായൂര്‍: ഗുരുവായൂരില്‍ ജോലി വാഗ്ദാനം ചെയ്ത് ഹോംനഴ്‌സിനെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേരെ കൂടി ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. മണലൂര്‍ കാഞ്ഞാണി സ്വദേശികളായ ചീരോത്ത് വീട്ടില്‍ അക്ഷയ്(കുട്ടു), കൊച്ചത്ത് വീട്ടില്‍ ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ആറ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനിയും പ്രതികളെ പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. വയനാട് സ്വദേശിനായ 26 കാരിയെയാണ് ഗുരുവായൂരിലെ സ്വകാര്യ ഫ്‌ളാറ്റില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. കഴിഞ്ഞ ആറാം തിയ്യതി മുതല്‍ നാല് ദിവസം യുവതിയെ പീഡിപ്പിച്ച് ഗുരുവായൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു. 

Post A Comment: