ഹൈടെക് മോഷ്ടാവ് എന്ന പേരിൽ അറിയപ്പെടുന്ന ബണ്ടി ചോർ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു.

തിരുവനന്തപുരം: ഹൈടെക് മോഷ്ടാവ് എന്ന പേരി അറിയപ്പെടുന്ന ബണ്ടി ചോ ജയിലി ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം സെട്ര ജയിലി ഇന്ന് ഉച്ചക്ക് 1.45 ന് ആണ് സംഭവം. ഉച്ചയൂണിനായി പുറത്ത് ഇറക്കിയ സമയത്ത് സിഎഫ്എല്‍ബിന്റ കഷ്ണം വിഴുങ്ങുകയായിരുന്നു. മെഡിക്ക കോളേജി പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും ബള്‍ബിന്റെ ഭാഗങ്ങള്‍ ഉള്ളില്‍പോയതിനാല്‍നിരീക്ഷണത്തിനായി സര്‍ജറി വിഭാഗത്തിന് കീഴില്‍ സെല്‍വാര്‍ഡില്‍അഡ്മിറ്റാക്കിയിട്ടുണ്ട്. ആത്മഹത്യ ശ്രമത്തിന് ഇയാക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 2013 ജനവരി 21 ന് വിദേശ മലയാളിയായ വേണുഗോപാലന്‍ നായരുടെ പട്ടം മരപ്പാലത്തെ വീട്ടില്‍നടത്തിയ കവര്‍ച്ചയെത്തുടര്‍ന്നാണ് ബണ്ടി ചോര്‍പിടിയിലായത്. കേസില്‍ബണ്ടിചോര്‍ എന്ന ദേവീന്ദര്‍സിങ്ങിന് പത്ത് വര്‍ഷം കഠിന തടവും, 10000 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്. കേസില്‍വിചാരണ നടക്കുന്നതിനിടെ മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇയാള്‍ക്ക് ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ മാനസിക രോഗമില്ലെന്ന് കണ്ടെത്തി ഇയാളെ തിരികെ ജയിലിലേക്ക് അയക്കുകയായിരുന്നു. മുന്നൂറോളം കവര്‍ച്ചാക്കേസുകളിലെ പ്രതിയുമാണ് ബണ്ടിചോ. ഡല്ഹി, ചെന്നൈ, ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ഇയാള്‍നിരവധി മോഷണം നടത്തിയിട്ടുണ്ട്. ആഡംബരവസ്തുക്കളാണ് ഇയാള്‍പ്രധാനമായും മോഷ്ടിച്ചിരുന്നത്.Post A Comment: