ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്ലറെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരനെന്ന് വിശേഷിപ്പിക്കുമ്പോഴും ആ വ്യക്തിക്കായി പണം ചിലവഴിക്കാന്‍ മത്സരിച്ച്‌ സമ്പന്നര്‍

ന്യൂയോര്‍ക്ക്: ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്ലറെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരനെന്ന് വിശേഷിപ്പിക്കുമ്പോഴും ആ വ്യക്തിക്കായി പണം ചിലവഴിക്കാന്‍ മത്സരിച്ച്‌ സമ്പന്നര്‍. നാസിസത്തിന്റെ ഉപജ്ഞാതാവും ഹോളോകോസ്റ്റിന്റെ ബുദ്ധികേന്ദ്രവുമായ ഈ ഭരണാധികാരിയുടെ ആത്മകഥ സ്വന്തമാക്കാന്‍ ഇക്കാലത്തും ജനങ്ങള്‍ മത്സരിക്കുകയാണെന്നതും ശ്രദ്ധേയം. അമേരിക്കയില്‍ ഹിറ്റ്ലറുടെ ആത്മകഥയായ 'മെയ്ന്‍ കാംഫ്' ലേലത്തിനു വെച്ചപ്പോള്‍, സ്വന്തമാക്കാനായി സമൂഹത്തിലെ ഉന്നതര്‍ കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. ഒടുവില്‍ 8,33,755 രൂപ (13,000 യുഎസ് ഡോളര്‍)യില്‍ ലേലമുറപ്പിച്ചു. ഹിറ്റ്ലറുടെ ഒപ്പുള്ള അപൂര്‍വം കോപ്പികളിലൊന്നാണെന്ന പ്രത്യേകതയും ഇതിനുണ്ട്. പുസ്തകത്തിന്റെ ആദ്യ പേജില്‍ ഹിറ്റ്ലര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ "യുദ്ധത്തില്‍ അതിജീവിക്കുന്നവര്‍ കുലീനമനുഷ്യര്‍ മാത്രമാണ്" എന്ന കുറിപ്പുമുണ്ട്. ഈ എഴുത്തിന്മേലാണ് ആഗസ്റ്റ് 18, 1930 എന്ന തീയതിയോടൊപ്പമുള്ള ഹിറ്റ്ലറുടെ ഒപ്പ്.
അതേസമയം, പുസ്തകത്തിന് കൂടുതല്‍ തുക ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്ന് ലേലം നടത്തിപ്പുകാര്‍ വാദിച്ചു.

Post A Comment: