മികച്ച ഡിസ്‌പ്ലെ, സ്വന്തമായി നിര്‍മിച്ച പ്രോസസര്‍, ഓഗ്‌മെന്റഡ് റിയാലിറ്റി, നിലവാരമുള്ള ക്യാമറാ സാങ്കേതികവിദ്യ എന്നിവയൊക്കെ ഈ കമ്പനികളും നല്‍കുന്നുവെന്നും മാര്‍ക്കറ്റ് പള്‍സ് പറയുന്നു

ലോക സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഈ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളിലെ സ്ഥിതിവിവരക്കണക്കു പ്രകാരം ചൈനീസ് കമ്പനി ഹുവായ് രണ്ടാം സ്ഥാനത്തെത്തി. ആപ്പിളിനെ പിന്തള്ളിയാണ് ഹുവായ്് ഈ നേട്ടം കൈവരിച്ചത്. കൗണ്ടര്‍ പോയിന്റിന്റെ ഗവേഷണ വിഭാഗമായ മാര്‍ക്കറ്റ് പള്‍സ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണ് ഹുവായുടെ മുന്നേറ്റം.  കാരണം പുതിയ ഐഫോണ്‍ ശ്രേണി വിപണിയിലെത്തുമ്പോള്‍ ആപ്പിള്‍ കുതിച്ചു മുന്നേറാം, മാര്‍ക്കറ്റ് പള്‍സ് നിരീക്ഷിക്കുന്നു. ഹുവായുടെ പ്രാഥമിക വിപണി ചൈനയാണെന്നത് അവരുടെ വളര്‍ച്ച വേണ്ട രീതിയില്‍ പോഷിപ്പിക്കുന്നില്ല. മറ്റു രാജ്യങ്ങളില്‍ കാര്യമായി തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ കഴിഞ്ഞെങ്കിലെ അവര്‍ക്ക് ഒന്നാം സ്ഥാനത്തുള്ള സാംസങ്ങിന്റെ അടുത്തേക്ക് കൂടുതല്‍ നീങ്ങാന്‍ പറ്റൂവെന്നും അവര്‍ നിരീക്ഷിക്കുന്നു. ഹുവായ്, ഓപ്പോ, വിവോ, ഷവോമി തുടങ്ങിയ ചൈനീസ് കമ്പനികള്‍ സാങ്കേതിക വിദ്യയില്‍ ഒട്ടും പിന്നിലല്ല. മികച്ച ഡിസ്‌പ്ലെ, സ്വന്തമായി നിര്‍മിച്ച പ്രോസസര്‍, ഓഗ്‌മെന്റഡ് റിയാലിറ്റി, നിലവാരമുള്ള ക്യാമറാ സാങ്കേതികവിദ്യ എന്നിവയൊക്കെ ഈ കമ്പനികളും നല്‍കുന്നുവെന്നും മാര്‍ക്കറ്റ് പള്‍സ് പറയുന്നു. ലോകമാര്‍ക്കറ്റില്‍ ഈ കമ്പനികള്‍ക്കും സാംസങ്ങിനും ആപ്പിളിനുമുള്ള പ്രാധാന്യം ആര്‍ജ്ജിക്കാനായെന്നും അവര്‍ നിരീക്ഷിക്കുന്നു. വില്‍ക്കുന്ന മൊത്തം ഫോണുകളുടെ എണ്ണത്തിലാണ് ഹുവായുടെ ഈ നേട്ടം. എന്നാല്‍ ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ ഐഫോണ്‍ 7/7പ്ലസ് എന്നിവയാണെന്നും അവര്‍ പറയുന്നു. വില്‍ക്കുന്ന ഹാന്‍ഡ്‌സെറ്റുകളുടെ എണ്ണത്തില്‍ ഹുവായ് രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും അവരുടെ ഒരു മോഡല്‍ പോലും ലോകത്ത് ഏറ്റവുമധികം വിറ്റു പോകുന്ന ആദ്യത്തെ പത്ത് മോഡലുകള്‍ക്കിടിയില്‍ ഇല്ലെന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും മീഡിയ പള്‍സ് നിരീക്ഷിക്കുന്നു. ഇത് അവരുടെ പ്രാധാന്യത്തില്‍ ഇടിവു വരുത്തും.


Post A Comment: