ഒരു മണിക്കൂര് യാത്രദൈര് ഘ്യമുള്ള ഈ റൂട്ടില് ഹൈപ്പര് ലൂപ്പ് വരുന്നതോടെ യാത്രാസമയം അഞ്ച് മിനിറ്റായി കുറയും


ഹൈദരാബാദ്: ഗതാഗത രംഗത്ത് മുന്നേറ്റം കുറിച്ച് ഹൈപ്പര്‍ലൂപ്പ് സാങ്കേതിക (എച്ച്ടിടി) വിദ്യ ഇന്ത്യയിലും എത്തുന്നു. വിദേശ രാജ്യങ്ങളില് പരീക്ഷിച്ച് വിജയിച്ച ഹൈപ്പെര്ലൂമപ് ആദ്യമായി വിജയവാഡ-അമരാവതി മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്താനാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഒരു മണിക്കൂര്‍ യാത്രദൈര്‍ഘ്യമുള്ള ഈ റൂട്ടില്‍ ഹൈപ്പര്‍ ലൂപ്പ് വരുന്നതോടെ യാത്രാസമയം അഞ്ച് മിനിറ്റായി കുറയും. ഇത് സംബന്ധിച്ച് അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ എച്ച്ടിടിയും ആന്ധ്രാപ്രദേശ് ഇക്കണോമിക്സ് ഡെവലെപ്പ്മെന്റ് ബോര്‍ഡും(എപിഇഡിബി) കരാര്‍ ഒപ്പുവച്ചിട്ടുണ്ട്


Post A Comment: