മുല്ലശേരി കനാലിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു


തൃശൂര്‍: മുല്ലശേരി കനാലിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു. പുറത്തേക്കു ചാടിയ ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്കു കൂമ്പുള്ളി ഇടിയന്‍ചിറ റോഡിലായിരുന്നു അപകടം. ഓട്ടോറിക്ഷയ്ക്കു സൈഡ് കൊടുക്കുന്നതിനിടെയാണു ലോറി കനാലിലേക്കു മറിഞ്ഞത്. കനാലിലേക്ക് ലോറി ചെരിയാന്‍ തുടങ്ങിയപ്പോ ഡ്രൈവര്‍ ചാടിയിറങ്ങി. തൊട്ടുപിന്നാലെ ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. കനാല്‍ റോഡില്‍ സംരക്ഷണഭിത്തി കെട്ടാത്തതാണ് നിരന്തരം അപകടങ്ങള്‍ സൃഷ്ടിക്കുന്നതെന്നു നാട്ടുകാ പറഞ്ഞു.

Post A Comment: