ആസ്തിയും ബാധ്യതയും സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വത്ത് വെളിപ്പെടുത്തിയ കേന്ദ്രമന്ത്രിമാരില്‍ അതിസമ്പന്നന്‍ ധനമന്ത്രി അരുണ്ജെയ്റ്റ്ലിദില്ലി: ആസ്തിയും ബാധ്യതയും സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വത്ത് വെളിപ്പെടുത്തിയ കേന്ദ്രമന്ത്രിമാരില്‍ അതിസമ്പന്നന്‍ ധനമന്ത്രി അരുണ്ജെയ്റ്റ്ലി. 67.62 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ടുകോടി രൂപയുടെ സ്വത്താണുള്ളത്. ഗാന്ധിനഗറിലെ രണ്ടുവസതികളടക്കമുള്ള സ്ഥാവര വസ്തുക്കളും കൈവശമുള്ളതും ബാങ്ക് നിക്ഷേപവും അടക്കം 1,00,13,403 കോടി രൂപ മൂല്യമുള്ള ആസ്തി. വിദേശകാര്യമന്ത്രി സുഷമാസ്വരാജിന് 5.33 കോടിയുടെയും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറിന് 1.55 കോടിയുടെയും സ്വത്തുക്കളുണ്ട്. 92 അംഗ കേന്ദ്രമന്ത്രിസഭയില്‍ ഇവരടക്കം 15 പേര്‍ മാത്രമാണ് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്.

Post A Comment: