വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (വിഒഐപി) അധിഷ്ഠിത സൗകര്യങ്ങള്‍ ഇനി രാജ്യത്തെങ്ങും ലഭ്യമാകുമെന്നു വാര്‍ത്താവിനിമയ മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു


റിയാദ്: ഇന്റര്നെറ്റ് വിഡിയോ കോളിങ് ആപ്ലിക്കേഷനുകളുടെ വിലക്ക് സൗദി അറേബ്യ അവസാനിപ്പിച്ചു. വോയ്സ് ഓവര്ഇന്റര്നെറ്റ് പ്രോട്ടോകോള്‍ (വിഒഐപി) അധിഷ്ഠിത സൗകര്യങ്ങള്ഇനി രാജ്യത്തെങ്ങും ലഭ്യമാകുമെന്നു വാര്ത്താവിനിമയ മന്ത്രാലയം വാര്ത്തക്കുറിപ്പില്അറിയിച്ചു. പ്രവാസികള്ക്ക് ഏറെ ഗുണകരമാണു തീരുമാനമാണിത്.

ചട്ടങ്ങള്പാലിക്കാത്ത അപ്ളിക്കെഷനുകള്ക്ക് വിലക്ക് നിലനില്കുമെന്നും വാര്ത്താവിനിമയ മന്ത്രാലയം പറഞ്ഞു. പുതിയ നീക്കത്തിലൂടെ ബിസിനസ് രംഗത്തു കൂടുതല്മുന്നേറ്റമാണു സൗദി ലക്ഷ്യമിടുന്നത്. എണ്ണ ആശ്രിതത്വം കുറച്ച്സമ്പദ്വ്യവസ്ഥ വൈവിധ്യവല്കരിക്കുന്നതിന്റെ ഭാഗമായാണു നിയന്ത്രണം പിന്വലിക്കുന്നത്. വിഒഐപി ലഭ്യത ഡിജിറ്റല്സംരംഭങ്ങളുടെ പ്രവര്ത്തനച്ചെലവ് ഗണ്യമായി കുറയ്ക്കും. മാധ്യമ, വിനോദ മേഖലകളുടെ വളര്ച്ചയ്ക്കും നടപടി ഏറെ സഹായിക്കും.


Post A Comment: