ഐഫോണ്‍ 8 നിലവിലുള്ള ഐഫോണുകളുടെ തുടര്‍‍ച്ചയാണെങ്കില്‍ പ്രകടമായ മാറ്റങ്ങളുള്ള മോഡലാണ് ഐഫോണ്‍ ടെന്‍‍.

കാലിഫോര്‍ണിയ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഐഫോണ്‍ 8, 8 പ്ലസ് പതിപ്പുകളും പുതിയ സൗകര്യങ്ങളുള്ള (ഫീച്ചറുകള്‍) ഐഫോണ്ടെന്നും (ഐ ഫോണ്‍ X) ആപ്പിള്‍കമ്പനി ലോകത്തിനുമുന്നില്‍അവതരിപ്പിച്ചു. കാലിഫോര്‍ണിയയിലെ ആപ്പിള്‍ആസ്ഥാനത്തെ സ്റ്റീവ് ജോബ്സ് തിയേറ്ററില്‍ നടന്ന ചടങ്ങിലാണ് വിപ്ലവകരമായ മാറ്റങ്ങളുമായി പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം ആപ്പിള്‍ വാച്ച്‌ 3, ആപ്പിള്‍ടി.വി. 4 കെ എന്നീ പുതിയ പതിപ്പുകളും അവതരിപ്പിച്ചു.
ഐഫോണ്‍ 8 നിലവിലുള്ള ഐഫോണുകളുടെ തുടര്‍ച്ചയാണെങ്കില്‍ പ്രകടമായ മാറ്റങ്ങളുള്ള മോഡലാണ് ഐഫോണ്ടെന്‍‍. ഇതുവരെയുള്ള ഐഫോണുകളിലെ ഹോം ബട്ടണില്ല എന്നതാണ് ഐഫോണ്ടെന്നിന്റെ പ്രത്യേകത. പകരം മുന്‍ഭാഗത്ത് നിറഞ്ഞിരിക്കുന്ന സ്ക്രീനില്‍സ്വൈപ്പ് ചെയ്ത് ഹോം സ്ക്രീനിലെത്താം. ഐഫോണ്ടെന്‍തുറക്കാന്‍ പുതിയ ഫെയ്സ് ഡിറ്റക്ഷന്‍ സംവിധാനമാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. രാത്രിയിലാണെങ്കില്‍ പോലും ഉപയോക്താവിന്റെ മുഖം തിരിച്ചറിഞ്ഞ് തനിയെ ലോക്ക് തുറക്കുന്ന സംവിധാനമാണ് ഇത്.
ഐഫോണ്ടെന്നിന്റെ സ്ക്രീന്പുതിയ 5.8 ഇഞ്ച് സൂപ്പര്‍റെറ്റിന ഡിസ്പ്ലേയാണ്. ക്യാമറ 12 മെഗാപിക്സല്‍. ഐഫോണ്ടെന്‍നവംബര്‍ മുതല്‍ഇന്ത്യയില്‍ലഭ്യമാകും. ഏതാണ്ട് 89,000 രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്എട്ടിന് 64,000 രൂപ മുതലാണ് വില. സെപ്റ്റംബര്‍ അവസാനം മുതല്‍ഇന്ത്യയില്‍ലഭ്യമാകും.
മുന്നിലും പിന്നിലും ഗ്ലാസുകൊണ്ടു നിര്‍മിച്ചിട്ടുള്ളവയാണ് ഐ ഫോണ്‍ 8 ഉം 8 പ്ലസ്സും. വയര്‍ലെസ് ചാര്‍ജറുകളാണ് മറ്റൊരു പ്രത്യേകത. ഐഫോണ്ഏഴിനേക്കാള്‍‍ 25 ശതമാനം കൂടുതല്‍ ശബ്ദനിലവാരമുള്ള സ്റ്റീരിയോ സ്പീക്കറുകളാണ്. ആപ്പിള്‍വാച്ചുകളുടെ പുതിയ പതിപ്പില്‍ സെല്ലുലാര്‍സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4 കെയും എച്ച്‌.ഡി.ആറും സപ്പോര്‍ട്ട് ചെയ്യുന്നതാണ് പുതിയ ആപ്പിള്‍ടി.വി. 4 കെ.


Post A Comment: