മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.


ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ജമ്മു കശ്മീരിലെ ഉദംപുരിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്, കൂടാതെ സമീപപ്രദേശങ്ങളിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുകയാണെന്നും, ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചതായും അധികൃതര്‍ അറിയിച്ചു.


Post A Comment: