കര്‍ണാടക ഹൈക്കടോതി ജസ്റ്റീസ് ജയന്ത് പട്ടേലിന്‍റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.


ദില്ലി: കര്‍ണാടക ഹൈക്കടോതി ജസ്റ്റീസ് ജയന്ത് പട്ടേലിന്‍റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. സ്ഥാനക്കയറ്റത്തിനു പകരം സ്ഥലമാറ്റ ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്നാണ് ജയന്ത് രാജി സമര്‍പ്പിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിതനാകേണ്ടിയിരുന്നു ജയന്തിനെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ഗുജറാത്തിലെ ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് ജയന്ത് ഉള്‍പ്പെട്ട ഗുജറാത്ത് ഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ചാണ്. കര്‍ണാടക ഹൈക്കോടതിയില്‍ വരുന്നതിനുമുന്പ് ജയന്ത് ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു.

Post A Comment: