ജയ്പുരിലെ ബന്‍സ്വാരയില്‍ മാതാപിതാക്കള്‍ വീട്ടില്‍ പൂട്ടിയിട്ടു പോയ ഒന്നര വയസ്സുകാരി മരിച്ച നിലയില്‍




ജയ്പുര്‍: ജയ്പുരിലെ ബന്‍സ്വാരയില്‍ മാതാപിതാക്കള്‍ വീട്ടില്‍ പൂട്ടിയിട്ടു പോയ ഒന്നര വയസ്സുകാരി മരിച്ച നിലയില്‍. പരസ്പരം വ‍ഴക്കിട്ട മാതാപിതാക്കള്‍ വീട് പൂട്ടി പുറത്ത് പോവുകയായിരുന്നു. വെള്ളിയാ‍ഴ്ചയാണ് സംഭവം നടന്നത് എന്നാല്‍ സംഭവം ഇന്നലെ വൈകിയാണ് പുറത്തറിഞ്ഞത്. വീടിനകത്തു നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് പ്രദേശത്തെ ഒരു അംഗന്‍വാടി ജീവനക്കാരന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തും മുന്‍പേ കുഞ്ഞിന്റെ മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

Post A Comment: