ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശന വിവാദത്തിന്റെ പേരില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശന വിവാദത്തിന്റെ പേരില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. വിവാദം ഒഴിവാക്കാന്‍ കടകംപള്ളി സ്വയം ശ്രമിക്കേണ്ടതായിരുന്നുവെന്നും മന്ത്രിയുടെ നടപടി പാര്‍ട്ടിക്ക് അകത്തും പുറത്തും വിമര്‍ശനം ഉയര്‍ത്തിയെന്നും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍, ഭൂമി കൈയേറ്റ വിഷയം ഇന്ന് നടന്ന സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്തില്ല. വിഷയത്തില്‍ ആലപ്പുഴ കളക്ടറുടെ വിശദമായ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

Post A Comment: