രാജസ്ഥാനില്‍‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍‍ ആരംഭിച്ച കര്‍ഷകപ്രക്ഷോഭം ജനകീയസമരമായി വളര്‍ന്ന് ശക്തമായി തുടരുന്നുദില്ലി: രാജസ്ഥാനില്‍അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ആരംഭിച്ച കര്‍ഷകപ്രക്ഷോഭം ജനകീയസമരമായി വളര്‍ന്ന് ശക്തമായി തുടരുന്നു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം സ്ത്രീകള്‍‍, വിദ്യാര്‍ഥികള്‍‍, യുവാക്കള്‍‍, കച്ചവടക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും രംഗത്തിറങ്ങിയതോടെ പ്രക്ഷോഭം ജനകീയസമരമായി മാറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍വിദ്യാര്‍ഥികളും യുവജനങ്ങളും കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങി. പലയിടങ്ങളിലും റോഡ് ഉപരോധിച്ചു. പൊലീസ് ഇടപെടല്‍ചില സ്ഥലങ്ങളില്‍സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ആവശ്യങ്ങള്‍സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ഇനിയും ശക്തമാക്കുമെന്ന് പ്രക്ഷോഭം നയിക്കുന്ന കിസാന്‍ സഭ അഖിലേന്ത്യാ പ്രസിഡന്റ് അമ്രാറാം പറഞ്ഞു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രക്ഷോഭത്തെ പരിഗണിക്കാന്‍സര്‍ക്കാര്‍തയ്യാറാകുന്നില്ലെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന അമ്രാറാം പറഞ്ഞു.
വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ശ്രമം തുടരുമ്പോള്‍സര്‍ക്കാരിന്റെ പ്രതീകാത്മക ശവദാഹം നടത്തി കര്‍ഷകര്‍മറുപടി നല്‍കി. സെപ്തംബര്‍ ഒന്നിന് സിക്കറില്‍ആരംഭിച്ച പ്രക്ഷോഭത്തെ നേരിടാന്‍പ്രദേശത്ത് 144 പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്റര്‍നെറ്റ് സേവനവും സര്‍ക്കാര്‍നിരോധിച്ചു. വന്‍സായുധ പൊലീസ് സന്നാഹവും ദ്രുതകര്‍മസേനയും സ്ഥലത്തുണ്ട്. നിരവധിപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉല്‍പ്പാദനച്ചെലവും അതിന്റെ 50 ശതമാനവുംകൂടി ചേര്‍ത്ത് വിളകളുടെ താങ്ങുവില നല്‍കണമെന്ന സ്വാമിനാഥന്‍ കമീഷന്‍നിര്‍ദേശം നടപ്പാക്കുക, കര്‍ഷകത്തൊഴിലാളികളുടെയും  കര്‍ഷകരുടെയും കാര്‍ഷികവായ്പകള്‍എഴുതിത്തള്ളുക, 60 വയസ്സിനു മുകളിലുള്ള കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും മാസം 5000 രൂപവീതം പെന്‍ഷന്‍നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ഉന്നയിച്ചാണ് പ്രക്ഷോഭം.

Post A Comment: