ജമ്മു കശ്മിരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്


ശ്രീനഗര്‍: ജമ്മു കശ്മിരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
ജമ്മു കശ്മിര്‍ ദേശീയ പാതയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.
പാന്തചൗക്കില്‍ ജമ്മുകശ്മിര്‍ ആര്‍മ്ഡ് പോലീസിന്റെ(ജെ.കെ.എ.പി) ഒരു സംഘം സഞ്ചരിച്ചിരുന്ന ബസിനു നേരെയാണ് ആക്രമണമുണ്ടായത്. ഏഴ് പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ശ്രീനറിലെ സെവാനില്‍വച്ച് ഏകദേശം എട്ട് മണിയോടെയാണ് ആക്രമണം നടന്നത്. ഹെഡ് കോണ്‍സ്റ്റബിള്‍ കിഷന്‍ ലാല്‍ ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബമനയില്‍നിന്ന് ഒരുദിവസത്തെ ഡ്യൂട്ടിക്കുശേഷം ജെ.കെ.എ.പി ആസ്ഥാനത്തേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം.
പരുക്കേറ്റവരെ പ്രാദേശവാസികളുടെ സഹായത്തോടെ ആര്‍മി ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post A Comment: