കശ്മീരിലെ ട്രാലില്‍ നടന്ന ഭീകരാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്കശ്മീര്‍: കശ്മീരിലെ ട്രാലില്‍ നടന്ന ഭീകരാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്. ട്രാലിലെ തിരക്കേറിയ ബസ് സ്റ്റാന്റില്‍ ശക്തമായ ഒരു ഗ്രനേഡ് എറിഞ്ഞുകൊണ്ടായിരുന്നു തീവ്രവാദികള്‍ ആക്രമണത്തിന് തുടക്കം കുറിച്ചത്. ഗ്രനേഡ് ആക്രമണത്തെ തുടര്‍ന്ന് വെടിവയ്പുണ്ടായി. നാല് സിവിലിയന്മാര്‍ക്കും 10 പോലീസുകാര്‍ക്കും 7 സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. രാവിലെ 11.45 നാണ് തീവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞതെന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജമ്മു കശ്മീര്‍ പൊതുമരാമത്ത് മന്ത്രി നയാം അക്തര്‍ ഒരു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചതിനു ശേഷമാണ് ഈ ആക്രമണം നടന്നത്. തലനാരിഴയ്ക്കാണ് മന്ത്രി ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.

Post A Comment: