നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന്റെ ഭാര്യ കാവ്യമാധവന്റെ സ്ഥാപനത്തില്‍ എത്തിയതിന് പോലിസിന് തെളിവ് ലഭിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന്റെ ഭാര്യ കാവ്യമാധവന്റെ സ്ഥാപനത്തില്‍ എത്തിയതിന് പോലിസിന് തെളിവ് ലഭിച്ചു. കേസില്‍ പോലീസിന് മുമ്പാകെ കീഴടങ്ങുന്നതിന് തലേ ദിവസമാണ് സുനി ലക്ഷ്യയിലെത്തിയത്. ചോദ്യം ചെയ്യലിനിടെ ലക്ഷ്യയിലെ ജീവനക്കാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് സാധൂകരിക്കാന്‍ കഴിയുന്ന പ്രധാന തെളിവാണിത്.
കേസില്‍ താന്‍ പറഞ്ഞ മാഡം കാവ്യമാധവനാണെന്ന് സുനില്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് എറണാങ്കുളം സി.ജെ.എം കോടതിയിലെത്തിയപ്പോഴായിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍.

Post A Comment: