നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാ മാധവന്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാ മാധവന്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാവ്യയുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ എത്തിയിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ട്. കേസില്‍ പോലീസ് തന്നെയും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. ഇന്ന് തന്നെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് കാവ്യ നടത്തുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് അങ്കമാലി വിചാരണക്കോടതിയില്‍ വാദം കേള്‍ക്കാനിരിക്കുകയാണ് കാവ്യയും ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. കേസില്‍ നേരത്തേ നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.

`

Post A Comment: