പാലായിലെ ഗ്രീന്‍ഫീല്‍ഡ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 23 വരെ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു


 പാലാ: പാലായിലെ ഗ്രീന്‍ഫീല്‍ഡ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 23 വരെ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു. പാലാ സെന്റ്മേരീസ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ജോസ് കെ മാണി എംപി ഒളിമ്ബ്യന്‍ കെജെ മനോജ് ലാലിന് ലോഗോ നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയം, ഭരണങ്ങാനം നീന്തല്‍ക്കുളം, പാലാ സ്പോര്‍ട്സ് കോംപ്ലക്സിലെ നീന്തല്‍ക്കുളം എന്നിവയുടെയെല്ലാം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കായികതാരങ്ങള്‍ക്ക് കഴിയണമെന്ന് ജോസ് കെ മാണി പറഞ്ഞു. സ്ഥലം ലഭ്യമാക്കിയാല്‍ കൂടുതല്‍ നവീന കളിക്കളങ്ങള്‍ നിര്‍മ്മക്കുന്നതിന് സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ നഗരസഭാദ്ധ്യക്ഷ ലീന സണ്ണി അദ്ധ്യക്ഷയായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെവി അരവിന്ദാക്ഷന്‍, പബ്ലിസിറ്റി കണ്‍വീനര്‍ എസ് സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പെണ്ണമ്മ ജോസഫ്, ബെറ്റി റോയി, ഫിലിപ്പ് കുഴികുളം, വിസി ജോസഫ്, പിടിഎ പ്രസിഡന്റ് ബിജി ജോജോ എന്നിവര്‍ പ്രസംഗിച്ചു. ലോഗോ രൂപകല്‍പന ചെയ്ത മലപ്പുറം പൂക്കളത്തൂര്‍ പിഎച്ച്‌എം ഹയര്‍സെക്കണ്ടറി സ്കൂള്‍ കൊമേഴ്സ് വിഭാഗം വിദ്യാര്‍ത്ഥിനി ദില്‍ന ഷെറിന് പ്രത്യേക അഭിനന്ദനം രേഖപ്പെടുത്തി. ദില്‍ന ഷെറിന് ഉപഹാരം നല്‍കുമെന്ന് യോഗത്തില്‍ പ്രഖ്യാപിച്ചു.


Post A Comment: