കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറിക്കുനേരെ ആറംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണം.

തിരുവനന്തപുരം: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറിക്കുനേരെ ആറംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണം. തിരുവനന്തപുരത്ത് ഇന്നലെ രാത്രിയാണ് വീടുകയറി ആക്രമണമുണ്ടായത്. കൈയും കാലും തല്ലിയൊടിച്ചശേഷം യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു.

ഗുരുതരമായി പരുക്കേറ്റ സജികുമാറിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍ കൂടിയാണ് സജികുമാര്‍ എന്ന് പൊലീസ് പറഞ്ഞു.

Post A Comment: