പുതിയ പേ പാര്‍ക്കിംഗ് സംവിധാനമൊരുങ്ങുന്നു. ടെണ്ടര്‍ നടപടികളിലേക്ക് കടക്കാന്‍ നഗരസഭാ ഭരണസമിതി തീരുമാനിച്ചു

കുന്നംകുളം. ഹെര്‍ബര്‍ട്ട് റോഡില്‍ പുതിയ പേ പാര്‍ക്കിംഗ് സംവിധാനമൊരുങ്ങുന്നു. ടെണ്ടര്‍ നടപടികളിലേക്ക് കടക്കാന്‍ നഗരസഭാ ഭരണസമിതി തീരുമാനിച്ചു. നഗരത്തിലെ അനധികൃത പാര്‍ക്കിംഗിനെതിരെ നടപടിയെടുക്കണമെങ്കില്‍ മതിയായ പാര്‍ക്കിംഗ് സൗകര്യമൊരുക്കണമെന്ന നഗരസഭാ ട്രാഫിക്‌ അഡ്വൈസറി യോഗത്തിന്റെ ശുപാര്ശയുടെ അടിസ്ഥാനത്തിലാണ് നഗരത്തില്‍ പുതിയ പേ പാര്‍ക്കിംഗ് തുടങ്ങാന്‍ അധികൃതര്‍ തീരുമാനിച്ചത്. പുതിയ ബസ്‌ സ്റ്റാന്റിനു സമീപം രണ്ടു ഏക്കറോളം വരുന്ന സ്ഥലത്താണ് പാര്‍ക്കിംഗ് സൗകര്യമൊരുക്കുക. ബൈക്ക് 10, ഓട്ടോറിക്ഷ 15, കാര്‍ 20 എന്നീ നിരക്കിലാണ് പാര്‍ക്കിംഗ് അനുവദിക്കുക.

Post A Comment: