ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളെ ശക്തമായി നേരിടണമെന്ന് സുപ്രീം കോടതി
ദില്ലി:  ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളെ ശക്തമായി നേരിടണമെന്ന് സുപ്രീം കോടതി. അക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ച്‌ ഒക്ടോബര്‍ ഒന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഗോരക്ഷയുടെ പേരില്‍ ഇതുവരെ 58 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആക്രമത്തില്‍ ഇതില്‍ 37 പേര്‍ കൊല്ലപ്പെട്ടതായും 97 പേര്‍ക്ക് പരിക്കേറ്റതായുമാണ് 'ഇന്ത്യാ സ്പെന്‍ഡി' ന്റെ പഠനം വ്യക്തമാക്കുന്നത്.

Post A Comment: