അന്വേഷണം പരിധി വിട്ടാല്‍ നടപടിയെടുക്കേണ്ടിവരുമെന്നും ഹൈകോടതി


അന്വേഷണം സിനിമാ കഥ പോലെ നീളുകയാണോ എന്നും കോടതി.

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുമ്പോഴാണ് കോടതി പൊലീസിനും, പ്രോസിക്യൂഷനുമെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. അന്വേഷണം അന്തമായി നീളുകയാണെന്നും പ്രതികളെ നിരന്തരം ചോദ്യം ചെയ്യുന്നതെന്തിനാണെന്നും ചോദിച്ചു. വെള്ളിയാഴ്ച അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാദിഷയോട് കോതി ആവശ്യപെട്ടു.

വാര്‍ത്തയക്ക വേണ്ടി അന്വേഷണം നീട്ടികൊണ്ടുപോകുന്നതായും അന്വേഷണം പരിധി വിട്ടാല്‍ നടപടിയെടുക്കേണ്ടിവരുമെന്നും ഹൈകോടതി പറഞ്ഞു.

Post A Comment: