മതം മാറിയതിന്‍റെ പേരില്‍ കൊലചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിന്‍റെ പിതാവും ഇസ്ലാം മതം സ്വീകരിച്ചു
തിരൂര്‍: മതം മാറിയതിന്‍റെ പേരില്‍ കൊലചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിന്‍റെ പിതാവും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്‍റെ അമ്മയും സഹോദരിമാരും നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിതാവ് കൃഷ്ണന്‍ നായരും ഇസ്ലാം മതം സ്വീകരിച്ചത്. മകന്‍ കൊലചെയ്യപ്പെട്ട് പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് പിതാവും മതം മാറിയിരിക്കുന്നത്. മഞ്ചേരിയിലെ മര്‍ക്കസുല്‍ ഹിദായയില്‍ താന്‍ മതപഠനം നടത്തുകയാണെന്ന് കൃഷ്ണന്‍ നായര്‍ പറഞ്ഞതായി പ്രമുഖമാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Post A Comment: