കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്നു വ്യതിചലിക്കുന്നവര്‍ക്കെതിരെ തിരുത്തല്‍ നടപടികള്‍ ഉണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തൃശൂര്‍: കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്നു വ്യതിചലിക്കുന്നവര്‍ക്കെതിരെ തിരുത്തല്‍ നടപടികള്‍  ഉണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുത്തൂരില്‍ നെല്‍വിത്തിടല്‍ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിക്കണമെന്നും കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ സംബന്ധിച്ച് കോടിയേരി പറഞ്ഞു. മികച്ച ഏകോപനത്തോടുകൂടിയാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും പാര്‍ട്ടിക്കുള്ളില്‍ ഒരുതരത്തിലുമുള്ള വിഭാഗീയതയുമില്ലെന്നും കോടിയേരി പറഞ്ഞു. കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ച സംഭവത്തില്‍ മന്ത്രി തോമസ് ചാണ്ടി കുറ്റക്കാരനാണെന്നു കണ്ടാല്‍ നടപടിയെടുക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Post A Comment: