കെഎസ്‌ആര്‍ടിസിയെ കടക്കെണിയില്‍ നിന്നു കരകയറ്റി ലാഭത്തിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായി കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാരുടെ പരമാവധി പെന്‍ഷന്‍ തുക 20,000 രൂപയായോ 25,000 രൂപയായോ ആയി നിശ്ചയിക്കാന്‍ ശുപാര്‍ശതിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയെ കടക്കെണിയില്‍ നിന്നു കരകയറ്റി ലാഭത്തിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായി കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാരുടെ പരമാവധി പെന്‍ഷന്‍ തുക 20,000 രൂപയായോ 25,000 രൂപയായോ ആയി നിശ്ചയിക്കാന്‍ ശുപാര്‍ശ. കെഎസ്‌ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ സമര്‍പ്പിച്ച ശുപാര്‍ശ ഗതാഗത വകുപ്പിന്റെ പരിഗണനയിലാണ്. നിലവില്‍ 38,516 പേര്‍ക്കാണു കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ നല്‍കുന്നത്. 172 കോടി രൂപ പെന്‍ഷന്‍ ഇനത്തില്‍ കൊടുത്തു തീര്‍ക്കാനുമുണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നു പ്രതീക്ഷിക്കുന്ന 3,000 കോടി രൂപയുടെ വായ്പ ഉപയോഗിച്ചു പെന്‍ഷന്‍ കുടിശിക മുഴുവന്‍ കൊടുത്തു തീര്‍ക്കുമ്പോള്‍ പരമാവധി പെന്‍ഷനുള്ള പരിധി ഇരുപതിനായിരമോ ഇരുപത്തിയയ്യായിരമോ ആയി നിശ്ചയിക്കുമെന്നാണു സൂചന. നിലവില്‍ 4,500 രൂപ മുതല്‍ 47,000 രൂപ വരെ പെന്‍ഷന്‍ വാങ്ങുന്നവര്‍ കെഎസ്‌ആര്‍ടിസിയിലുണ്ട്.

Post A Comment: