സ്ഥാപനത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ ആഗ്രഹം മാത്രംപോര. പ്രതിസന്ധി ഒരുദിവസംകൊണ്ട് ഉണ്ടായതല്ല. അതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താനാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്.


തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയെ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെഎസ്‌ആര്‍ടിഇഎ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അഴീക്കോടന്‍ നഗറില്‍ (തമ്ബാനൂര്‍ ബസ്സ്റ്റേഷന്‍) നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിമിതിക്കുള്ളില്‍നിന്ന് കെഎസ്‌ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കാനാണ് ശ്രമം. പെന്‍ഷന്‍ പ്രശ്നം പരിഹരിക്കും. പെന്‍ഷനാവശ്യമായ പകുതി പണം ഇപ്പോള്സര്‍ക്കാരാണ് നല്‍കുന്നത്. എന്നാല്‍, പെന്‍ഷന്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാണ് ലക്ഷ്യമിടുന്നത്. സ്ഥാപനത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ ആഗ്രഹം മാത്രംപോര. പ്രതിസന്ധി ഒരുദിവസംകൊണ്ട് ഉണ്ടായതല്ല. അതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താനാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. സുശീല്‍ഖന്നയുടെ പഠന റിപ്പോര്‍ട്ടിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച്വ്യക്തതയുണ്ട്. വരവും ചെലവും തമ്മിലുള്ള അന്തരം കുറയ്ക്കണം. സ്ഥാപനത്തിന്റെ നിലവിലെ വായ്പയിന്മേല്‍ ഭീമമായ പലിശബാധ്യത കുറയ്ക്കാന്‍ നടപടിയുണ്ടാവും. കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കും. ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കി കംപ്യൂട്ടര്‍വല്‍ക്കരണത്തിന് നടപടിയുണ്ടാവും. ഉദ്യോഗസ്ഥതലത്തില്‍ പ്രൊഫഷണലിസം ഉറപ്പാക്കും. ഡ്യൂട്ടി ക്രമീകരണമുള്‍പ്പെടെ സ്ഥാപനത്തിന്റെ നിലനില്‍പ്പിനുവേണ്ടിയാണ്. സ്ഥാപനം മെച്ചപ്പെടുന്നതിനനുസരിച്ച്ജീവനക്കാരുടെ അധ്വാനഭാരം കുറയും. മറ്റേത് പൊതുമേഖലാ ജീവനക്കാരെയുംപോലെ തലയുയര്‍ത്തി നിര്‍ത്താനാവുന്ന നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടി ആരംഭിച്ചു. 900 പുതിയ ബസുകള്‍ ഉടന്‍ നിരത്തിലിറക്കും. കഴിഞ്ഞ സര്‍ക്കാര്‍ 4400 ഷെഡ്യൂള്‍ ഓപ്പറേറ്റ് ചെയ്ത സ്ഥാനത്ത് ഇപ്പോള്‍ 5200 ഷെഡ്യൂളുണ്ട്. പ്രതിദിനയാത്രക്കാരുടെ എണ്ണം 27 ലക്ഷത്തില്‍നിന്ന് 32 ലക്ഷമായും വരുമാനം 4.75 കോടിയില്‍നിന്ന് 5.75 കോടിയാക്കിയും ഉയര്‍ത്തി. 63 അന്തര്‍സംസ്ഥാന സര്‍വീസ് ആരംഭിച്ചു. കൂട്ടായ യത്നത്തില്‍ കെഎസ്‌ആര്‍ടിസിയെ കരകയറ്റാനാവുമെന്നും അദ്ദേഹം പറഞ്ഞു.


Post A Comment: