കോടതിയുടെ നിരീക്ഷണത്തില്‍ താമസിപ്പിച്ചിരിക്കുന്ന ഹാദിയയുടെ വീട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു.തൃശൂര്‍: കോടതിയുടെ നിരീക്ഷണത്തില്‍ താമസിപ്പിച്ചിരിക്കുന്ന ഹാദിയയുടെ വീട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു. ഹാദിയയുടെ പിതാവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഹാദിയ കേസില്‍ ബൃന്ദ കാരാട്ടിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നിലപാട് കോടതിയലക്ഷ്യമാണെന്നും കുമ്മനം പറഞ്ഞു. ഹാദിയ കേസില്‍ കോടതി വിധി വ്യക്തി സ്വാതന്ത്ര്യത്തിന്മേല്‍ ഉള്ള കടന്നുകയറ്റമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട് വ്യക്തമാക്കിയിരുന്നു. കോടതി ഹാദിയക്ക് പറയാന്‍ ഉള്ളത് കേട്ടിരുന്നില്ലെന്നും ഹാദിയ വീട്ടുതടങ്കലിലാണെന്നും ബൃന്ദ വ്യക്തമാക്കിയിരുന്നു.

Post A Comment: