വിവാദ വീഡിയോ പോസ്റ്റ് ചെയ്തെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരായ കേസ് പൊലീസ് അവസാനിപ്പിക്കാനൊരുങ്ങുന്നു.


കണ്ണൂര്‍: വിവാദ വീഡിയോ പോസ്റ്റ് ചെയ്തെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരായ കേസ് പൊലീസ് അവസാനിപ്പിക്കാനൊരുങ്ങുന്നു. കേസന്വേഷണം അവസാനിപ്പിച്ച്‌ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം. വീഡിയോയുടെ ആധികാരികതയെക്കുറിച്ചുള്ള അന്വേഷണം നിലച്ച സാഹചര്യത്തിലാണ് നടപടി.
ആര്‍എസ്‌എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ ആഘോഷത്തിന്റെ വീഡിയോ കുമ്മനം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് വിവാദമായത്.

Post A Comment: