കരുണയുടെ നാമ്പുകള്‍ വറ്റി വരളുന്ന ഇന്നത്തെ സമൂഹത്തിന് പുത്തന്‍ സന്ദേശം പകര്‍ന്നു നല്‍കുകയാണ് കോണ്‍ക്കോര്‍ഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍


തൃശൂര്‍: കരുണയുടെ നാമ്പുകള്‍ വറ്റി വരളുന്ന ഇന്നത്തെ സമൂഹത്തിന് പുത്തന്‍ സന്ദേശം പകര്‍ന്നു നല്‍കുകയാണ് കോണ്‍ക്കോര്‍ഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ജീവകാരുണ്യപദ്ധതിയുടെ ഭാഗമായി പന്നിത്തടം ചിറമനേങ്ങാട് കോണ്‍ക്കോര്‍ഡ് ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍  രോഗികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. ബക്രീദ് ദിനത്തിന്‍റെ ഭാഗമായി കുന്നംകുളം താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. കോണ്‍ക്കോര്‍ഡ് ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മാനേജര്‍ ആര്‍.എം.ബഷീറിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനത്തില്‍ ഡോക്ടര്‍മാരയ എം.എ.ഷീല, ഡോ. രഘുനാഥ്, പ്രിന്‍സിപ്പാള്‍ ബീന ഉണ്ണി, പി.ടി.എ.മെമ്പര്‍ ഷീല ജയന്‍, അധ്യാപകരായ ഷനില്‍ മാധവന്‍, ജയന്‍, ബിനീഷ്‌കുമാര്‍, ഷബ്‌നാഫാത്തിമ  തുടങ്ങിയവര്‍ പങ്കെടുത്തു. ഇരുപതില്‍പരം വിദ്യാര്‍ത്ഥികള്‍ അണിചേര്‍ന്ന പരുപാടി സമൂഹത്തിന് പുത്തന്‍ സന്ദേശമാണ് പകര്‍ന്നുനല്‍കുന്നത്.Post A Comment: