ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന്റെ 165 കോടിയോളം വരുന്ന സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു.


ദില്ലി: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന്റെ 165 കോടിയോളം വരുന്ന സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ബിഹാറിലും ഡല്‍ഹിയിലുമായി പരന്നുകിടക്കുന്ന സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ലാലുവിന്റെ മകന്‍ തേജസ്വി യാദവിന്റെ ബിഹാറിലും ഡല്‍ഹിലുമുള്ള പ്ലോട്ടുകള്‍, മകളും എം.പിയുമായ മിര്‍സാ ഭാരതിയുടെ ഫാംഹൗസ് എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. വിവിധ നഗരങ്ങളിലായി കുടുംബത്തിന്റെ ആസ്തികളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൂടാതെ പറ്റ്‌നയിലും സമീപ പ്രദേശത്തുമുള്ള കെട്ടിടങ്ങള്‍, ഷോപ്പിങ് മാളിന് വേണ്ടി നിര്‍മ്മാണം നടക്കുന്ന 3.5 ഏക്കര്‍ ഭൂമി എന്നിവയും പിടിച്ചെടുത്തതില്‍ പെടും ബിനാമി സ്വത്ത് സമ്പാദനക്കേസില്‍ ലാലുവിനും കുടുംബത്തിനുമെതിരെ ആദായനികുതി വകുപ്പ് നേരത്തെ കേസെടുത്തിരുന്നു.


Post A Comment: