ഏറ്റവും പ്രായം കൂടിയ വ്യക്​തി വയലറ്റ്​ മൊസ്സെ ബ്രൗണ്‍ ലോകത്തോട്​ വിടപറഞ്ഞു
ഏറ്റവും പ്രായം കൂടിയ വ്യക്​തി വയലറ്റ്​ മൊസ്സെ ബ്രൗണ്‍ ലോകത്തോട്​ വിടപറഞ്ഞു. പ്രായം ​കൊണ്ട്​ ലോക മുത്തശ്ശി​യെന്ന്​ വിളിപ്പേര്​ വീണ ബ്രൗണ്‍ 117ാം വയസിലാണ്​ മരണത്തിനു കീഴടങ്ങിയത്​. ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്ര്യൂ ഹോള്‍നെസ്സാണ്​ ട്വിറ്ററിലൂടെ ലോകമുത്തശ്ശിയുടെ മരണം അറിയിച്ചത്​.
ജമൈക്കയില്‍ 1900 മാര്‍ച്ച്‌​ 10നാണ്​ ബ്രൗണ്‍ ജനിച്ചത്​. ജമൈക്കയില്‍ നിന്ന്​ ആദ്യമായി 100 കടക്കുന്ന വ്യക്​തിയാണ്​ ബ്രൗണ്‍ എന്നാണ്​ കരുതുന്നത്​. ലോകത്ത്​ ഇതുവരെയുണ്ടായവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്​തിയും ഇവരാണത്രേ.


Post A Comment: