തമിഴ്​നാട്ടില്‍ കൂട്ട ആത്​മഹത്യക്ക്​ ശ്രമിച്ച കുടംബത്തിലെ ആറു പേര്‍ മരിച്ചു


മധുര: തമിഴ്​നാട്ടില്‍ കൂട്ട ആത്​മഹത്യക്ക്​ ശ്രമിച്ച കുടംബത്തിലെ ആറു പേര്‍ മരിച്ചു. രണ്ടു പേര്‍ ഗുരുതരാവസ്​ഥയില്‍ ചികിത്​സയിലാണ്​. മധുര യാഗപ്പ നഗറിലെ കുറുഞ്ഞി കുമാര​ന്‍, സഹോദരന്‍ വേല്‍ മുരുകന്‍, അമ്മ ജഗ​ജ്യോതി, കുറുഞ്ഞിയു​ടെ മകള്‍ താരാണി, വേ​ല്‍ മുരുക​​ന്‍റെ മകള്‍ ജയശക്​തി എന്നിവര്‍ സംഭവ സ്​ഥലത്തും വേല്‍മുരുക​​ന്‍റെ ഭാര്യ ദേവി ആശുപത്രിയില്‍ വച്ചും മരിച്ചു. കുറുഞ്ഞിയുടെ ഭാര്യ തങ്കശെല്‍വിയും മറ്റൊരു മകള്‍ ജയമോനിക്കയും ഗുരുതരാവസ്​ഥയില്‍ ചികിത്​സയിലാണ്​.

കുടംബം മധുരയില്‍ ഒരു സ്​കൂള്‍ നടത്തുന്നുണ്ട്​. റിയല്‍ എസ്​റേററ്റ്​ ബിസിനസിലും നിക്ഷേപമുണ്ട്​. എന്നാല്‍ ബിസിനസ്​ നഷ്​ടമായതോടെ സ്​കൂള്‍ നടത്തിപ്പും അവതാളത്തിലായെന്നും സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടിരുന്നു​വെന്നും അയല്‍വാസികള്‍ പറയുന്നു. കുടുംബാംഗങ്ങ​ളെ ആരെയും ഞായറാഴ്ച പുറത്തു കാണാത്തതിനെ തുടര്‍ന്ന്​ അയല്‍വാസികള്‍ അനേവഷിച്ച​പ്പോഴാണ് സംഭവം അറിയുന്നത്​. ഉടന്‍ ​പൊലീസില്‍ വിവരമറിയിക്കുകയും ഗുരുതരാവസ്​ഥയിലുള്ളവരെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആത്​മഹത്യാ കുറിപ്പ്​ കണ്ടെടുത്തിട്ടുണ്ടങ്കിലും ഉള്ളടക്കം ​പൊലീസ്​ പുറത്തു വിട്ടിട്ടില്ല. 

Post A Comment: