ഇര്‍മ കൊടുങ്കാറ്റിനു ശേഷം കരീബിയന്‍ ദ്വീപിലേക്കെത്തുന്ന മരിയ ചുഴലിക്കാറ്റിന്റെ ശക്തി കൂടുന്നതായി റിപ്പോര്‍ട്ടുകള്‍


വാഷിംഗ്ടണ്‍ ഡിസി: ഇര്‍മ കൊടുങ്കാറ്റിനു ശേഷം കരീബിയന്‍ ദ്വീപിലേക്കെത്തുന്ന മരിയ ചുഴലിക്കാറ്റിന്റെ ശക്തി കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. മരിയ കാറ്റഗറി നാലില്‍ എത്തിയതായാണ് കാലാവസ്ഥ നിരീക്ഷ വിദഗ്ധര്‍ പറയുന്നത്. മണിക്കൂറില്‍ 195 കിലോമീറ്ററില്‍ വീശുന്ന ശക്തിയേറിയ ഈ കാറ്റ് കരീബിയന്‍ ദ്വീപസമൂഹത്തിലെ ലീവാര്‍ഡ് ദ്വീപിന് സമീപത്തെത്തിയതായാണ് റിപ്പോര്‍ട്ട്.
ഇര്‍മ നാശം വിതച്ച അതേ പാതയില്‍ തന്നെയാണ് മരിയയും എത്തുന്നത്. കനത്തമഴയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് വീശിയടിച്ച ഇര്‍മ ദുരന്തത്തില്‍ യുഎസില്‍ 28 പേരും കരീബിയനില്‍ 80-ല്‍ അധികം പേരും മരിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു.

Post A Comment: