കാട്ടാനയുടെ ആക്രമണത്തില്‍ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി സൂചന.


  

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി സൂചന. നാടുകാണി വനത്തിലാണ് മലബുഴ കൊട്ടേക്കാട് സ്വദേശി ലത (48)മരിച്ചത്. കഴിഞ്ഞ മാസം ആറിനു വൈകീട്ട് ഒറ്റയാന്റെ ആക്രമണത്തിലാണ് ലത മരിച്ചത്. കഴിഞ്ഞ മാസം ആറിനായിരുന്നു സംഭവം. കഴിഞ്ഞ 15 വര്‍ഷമായി ലത ഒളിവിലായിരുന്നു.
17 വര്‍ഷമായി സിപിഐ (മാവോയിസ്റ്റ്) സജീവ പ്രവര്‍ത്തകയായ ഇവര്‍ സംഘടനയിലെ ഭവാനി ദളത്തിലെ അംഗമാണ്. ഏതാനും ദിവസം മുന്‍പ് സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖല കമ്മിറ്റി വക്താവ് ഇതു സംബന്ധിച്ച്‌ പാര്‍ട്ടി അംഗങ്ങള്‍ക്കു കത്തയച്ചിരുന്നു. ഇവരുടെ മരണം പോലീലീസും സ്ഥിരീകരിച്ചു.

Post A Comment: