ഛത്തീസ്ഗഢിലെ ബസ്തറില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പൊലിസും ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്.


റായ്പൂര്‍: ഛത്തീസ്ഗഢിലെ ബസ്തറില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പൊലിസും ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ മറ്റു മൂന്ന് മാവോയിസ്റ്റുകളെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുഖ്മ ജില്ലയിലെ രസതോങ് കാടുകളില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. അറസ്റ്റ് ചെയ്യപ്പെട്ട മാവോയിസ്റ്റുകളില്‍ രണ്ട് പേരെ നാരായണ്‍പൂര്‍ ജില്ലയില്‍ നിന്നും ഒരാളെ ബിജാപൂരില്‍ നിന്നുമാണ് പൊലിസ് പിടികൂടിയത്.

Post A Comment: