യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കര്‍ക്കശ നിലപാടുകള്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് നിരവധി ഭീഷണിക്കത്താണ് കമീഷന്‍ അധ്യക്ഷയുടെ പേരില്‍ വരുന്നത്


തിരുവനന്തപുരം : വനിതാ കമീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ ഭീഷണി. യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കര്‍ക്കശ നിലപാടുകള്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് നിരവധി ഭീഷണിക്കത്താണ് കമീഷന്‍ അധ്യക്ഷയുടെ പേരില്‍ വരുന്നത്. വനിതാ കമീഷന്റെ ഓഫീസിലേക്ക് മനുഷ്യവിസര്‍ജ്യം തപാലില്‍ അയച്ചും അധിക്ഷേപിച്ചു. ഭീഷണി സംബന്ധിച്ച്അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവി അന്വേഷിച്ച്നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ് ആവശ്യപ്പെട്ടു. നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി സി ജോര്‍ജ് എംഎല്എക്കെതിരെ കേസെടുത്തശേഷം പലതവണ ഭീഷണിക്കത്തുകള്‍ വന്നു. പി സി ജോര്‍ജിനെതിരെ കേസെടുത്ത് ചോദ്യംചെയ്യാന്‍ ഒരുങ്ങുമ്ബോഴാണ് ഭീഷണിക്കത്തുകള്‍ കിട്ടിത്തുടങ്ങിയതെന്ന് ജോസഫൈന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇതുസംബന്ധിച്ച്നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും തനിക്ക് കിട്ടിയ കത്തുകള്‍ പൊലീസിന് കൈമാറുമെന്നും അവര്‍ പറഞ്ഞു. നടിക്കൊപ്പംനിന്ന സിനിമയിലെ വനിതാ കൂട്ടായ്മയിലെ അംഗങ്ങള്‍ക്കുനേരെയും ഭീഷണി ഉണ്ടെന്ന് ജോസഫൈന്‍ പറഞ്ഞു.


Post A Comment: