തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരമായ ചികിത്സാപ്പിഴവ്തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരമായ ചികിത്സാപ്പിഴവ്. മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് രോഗി ഗുരുതരാവസ്ഥയിലായി. നാഡീ സംബന്ധമായ രോഗത്തിന് ചികിത്സ തേടിയെത്തിയ ആളിനാണ് മരുന്ന് മാറി കൊടുത്തത്. ജന്നി രോഗത്തിന്റെ എട്ടോളം ഗുളികകളായിരുന്നു രോഗിക്ക് നല്‍കിയത്, മരുന്ന് കഴിച്ചതോടെ രോഗിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും നില ഗുരുതരമാവുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു നഴ്സിനെ സസ്പെന്‍ഡ് ചെയ്തു. അബദ്ധം സംഭവിച്ച വിവരം നഴ്സ് തന്നെയാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. ഉടന്‍ തന്നെ രോഗിയെ തീവ്രവപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച്‌ ആര്‍.എം.ഒയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Post A Comment: