സ്കൂളിലേക്ക് പോയ ഏഴ് വയസ്സുകാരിയെ കാണാതായതായി പരാതി.
കൊല്ലം: സ്കൂളിലേക്ക് പോയ ഏഴ് വയസ്സുകാരിയെ കാണാതായതായി പരാതി. രാവിലെ സ്കൂളിലേക്ക് പോയ കുട്ടി വൈകുന്നേരം ആയിട്ടും തിരികെ എത്താത്തതിനാല്‍ ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങി. കൊല്ലം ഏരൂരിലാണ് സംഭവം. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ഏരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Post A Comment: