സൗജന്യമായി വൈദ്യുതി എത്തിക്കുമെന്ന വാഗ്ദാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പദ്ധതി പ്രഖ്യാപിച്ചു


ദില്ലി: സൗജന്യമായി വൈദ്യുതി എത്തിക്കുമെന്ന വാഗ്ദാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഒരു പാവപ്പെട്ടവനും വൈദ്യുതിക്കു വേണ്ടി പണം നല്‍കേണ്ടി വരില്ലെന്നും സര്‍ക്കാര്‍ വൈദ്യുതിയുമായി അവരുടെ വീടുകളിലെത്തുമെന്നും സൗഭാഗ്യഎന്ന പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് മോദി പറഞ്ഞു. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷത്തിനു ശേഷവും നാലു കോടിയിലധികം വീടുകളില്‍ വൈദ്യുതി എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2018 ഡിസംബറോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. എല്‍.ഇ.ഡി ബള്‍ബുകളുടെ വില കുറയ്ക്കുമെന്നും മോദി പ്രഖ്യാപിച്ചു. 40 രൂപയാക്കിയാണ് കുറയ്ക്കുക. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സര്‍ക്കാര്‍ 33 ലക്ഷം എല്‍.ഇ.ഡി തെരുവുവിളക്കുകള്‍ സ്ഥാപിച്ചുവെന്നും മോദി പറഞ്ഞു.
വൈദ്യുതി വിതരണത്തിനായി നഗര, ഗ്രാമ കേന്ദ്രീകൃതമായി രണ്ടു പദ്ധതികളാണ് പ്രഖ്യാപിച്ചത്. മൊത്തം 69,000 കോടി രൂപയാണ് പദ്ധതി ചെലവ്.


Post A Comment: