മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ഏഴു വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടുകൊച്ചി: മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ഏഴു വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. അഞ്ച് രാജ്യാന്തര സര്‍വ്വീസുകളും രണ്ട് ആഭ്യന്തര സര്‍വ്വീസുകളുമാണ് വഴിതിരിച്ചു വിട്ടത്. കരിപ്പൂരിലേക്കും, ഹൈദരാബാദിലേക്കുമാണ് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടത്. കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങളുടെ സര്‍വ്വീസിനെ മൂടല്‍ മഞ്ഞ് ബാധിച്ചിട്ടില്ല. ജെറ്റ് എയര്‍വേയ്‌സിന്റെ ഷാര്‍ജകൊച്ചി, എയര്‍ ഏഷ്യയുടെ കോലാലംപൂര്‍ സര്‍വ്വീസ്, ഒമാന്‍ എയര്‍വേയ്‌സിന്റെ മസ്‌കറ്റ്‌കൊച്ചി, ഇന്‍ഡിഗോയുടെ ദുബായ് കൊച്ചി തുടങ്ങിയ രാജ്യാന്താര സര്‍വ്വീസുകളാണ് വഴി തിരിച്ചു വിട്ടത്. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കാനയില്‍ വീണ് അപകടം സംഭവിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍.

Post A Comment: