മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നു കവര്‍ച്ച നടത്തിയ കേസില്‍ ഒരു പ്രതി അറസ്റ്റില്‍.


ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നു കവര്‍ച്ച നടത്തിയ കേസില്‍ ഒരു പ്രതി അറസ്റ്റില്‍. ഗുരുവായൂര്‍ ഇരിങ്ങപ്പുറം കൊച്ചനം ക്വാര്‍ട്ടേഴ്‌സില്‍ കുളങ്ങര ബിജു(20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മറ്റൊരു മോഷണകേസില്‍ ഗുരുവായൂര്‍ പോലീസിന്റെ പിടിയിലായ ബിജുവിനെ ചോദ്യം ചെയ്തപ്പോഴാണ് മണത്തല നാഗയക്ഷിക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചക്ക് പിന്നിലും ഇയാള്‍ തന്നെയാണെന്ന് വ്യക്തമായത്. ബിജുവിനെ കൂടാതെ മറ്റ് രണ്ട് പേര്‍ കൂടി കവര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇതില്‍ ഒരാള്‍ക്കു 18 വയസ് പൂര്‍ത്തിയായിട്ടില്ല. ഇയാളും പോലീസ് പിടിയിലായതായി സൂചനയുണ്ട്. തമിഴ്‌നാടു സ്വദേശിയാണ് കേസിലെ മുഖ്യപ്രതിയെന്നു പോലീസ് പറഞ്ഞു.  . ഇയാളെ പിടികൂടാനായിട്ടില്ല. എസ്.ഐ. എം.കെ.രമേഷിന്റെ നേതൃത്വത്തില്‍ ചാവക്കാട് പോലീസ് കൂടുതല്‍ ചോദ്യം ചെയ്യാനായി പ്രതിയെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. 


Post A Comment: