ഒല്ലൂരിലെ ജ്വല്ലറി കവര്‍ച്ചയ്ക്കു പിന്നില്‍ ഉത്തരേന്ത്യന്‍ കവര്‍ച്ചാ സംഘമാണെന്ന് സംശയം ബലപ്പെടുന്നു.

    
ഒല്ലൂരിലെ ജ്വല്ലറി കവര്‍ച്ചയ്ക്കു പിന്നില്‍ ഉത്തരേന്ത്യന്‍ കവര്‍ച്ചാ സംഘമാണെന്ന് സംശയം ബലപ്പെടുന്നു. ജ്വല്ലറിയുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ജ്വല്ലറിയുടെ ചുമര്‍ഭിത്തി തുരന്ന് നാലേമുക്കാല്‍ കിലോ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ അന്യസംസ്ഥാനക്കാരായ കവര്‍ച്ചാസംഘത്തെയാണ് പോലീസ് തിരയുന്നത്. കവര്‍ച്ചാസംഘം തമിഴ്‌നാട്ടിലേയ്ക്ക് രക്ഷപ്പെട്ടതായി സൂചനയുള്ളതിനാല്‍ പോലീസ് അന്വേഷണം ആ രീതിയിലും പുരോഗമിക്കുന്നുണ്ട്. സി.സി.ടി.വിയില്‍ നിന്നും ലഭിച്ച ദൃശ്യത്തില്‍ നിന്നും കവര്‍ച്ചാസംഘം മലയാളികളല്ലെന്നാണ് പോലീസിന്റെ നിഗമനം. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച വിവിധ സാധന സാമഗ്രികളും പോലീസ് പരിശോധിച്ചു. കവര്‍ച്ചയ്ക്കു ശേഷം ഉപേക്ഷിച്ച സാധനസാമഗ്രികളില്‍ നിന്നും ലഭിച്ച സ്റ്റിക്കറില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനത്തെ വിലാസം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പോലീസിന്റെ വഴിതെറ്റിക്കാനുള്ള ആസൂത്രിത ശ്രമമാണോ ഇതെന്നും സംശയമുണ്ട്. ജ്വല്ലറിയുമായി അടുത്ത ബന്ധമുള്ളവരില്‍ നിന്നും കവര്‍ച്ചാസംഘത്തിന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചുവരുന്നുണ്ട്.

Post A Comment: