ശ്രീനാരായണപുരത്ത് ജ്വല്ലറിയുടെ ചുമര്‍ കുത്തിത്തുരന്ന് മോഷണശ്രമം.

കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരത്ത് ജ്വല്ലറിയുടെ ചുമര്‍ കുത്തിത്തുരന്ന് മോഷണശ്രമം. ഹരികൃഷ്ണ ജ്വല്ലറിയിലാണ് മോഷണശ്രമം നടന്നത്. ജ്വല്ലറി കെട്ടിടത്തിന്‍റെ പിറകുവശത്തെ ചുമര്‍ കുത്തിത്തുരന്ന് മോഷ്ടാവ് അകത്തു കയറിയെങ്കിലും സ്വര്‍ണം സൂക്ഷിച്ചു വെച്ച മുറിയിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. രണ്ട് കെട്ടിടങ്ങള്‍ക്കിടയിലുള്ള ഇടവഴിയോടു ചേര്‍ന്നാണ് ഒരാള്‍ക്ക് കയറാവുന്ന വിധത്തില്‍ ഭിത്തി തുരന്നിട്ടുള്ളത്. ജ്വല്ലറിക്കകത്ത് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന മുറിയിലാണ് മോഷ്ടാവ് കയറിയത്. ഈ മുറിയില്‍ നിന്നു ലോക്കര്‍ സൂക്ഷിച്ചിട്ടുള്ള മുറിയിലേക്കുള്ള ഇരുമ്പ് വാതില്‍ അടച്ച നിലയില്‍ തന്നെയാണ്. ഉടമ ഉണ്ണികൃഷ്ണന്‍ രാവിലെ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. ജ്വല്ലറിക്ക് സമീപം പോലീസിന്‍റെ നിരീക്ഷണ ക്യാമറയുണ്ടെങ്കിലും ഇത് പ്രവര്‍ത്തനരഹിതമാണ്. മതിലകം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Post A Comment: