ലോറി ജീവനക്കാരെ ആക്രമിച്ചു പണ കവര്‍ന്ന കേസില്‍ ഗുണ്ടാസംഘത്തില്‍പെട്ട രണ്ടുപേരെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.


ഒല്ലൂര്‍: ലോറി ജീവനക്കാരെ ആക്രമിച്ചു പണ കവര്‍ന്ന കേസില്‍ ഗുണ്ടാസംഘത്തില്‍പെട്ട രണ്ടുപേരെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.  പൊന്നൂക്കര നേതാജി റോഡില്‍ പുതുവീട്ടില്‍ വിപിന്‍ (അപ്പു- 21), ശാന്തി നഗറില്‍ വട്ടപ്പറമ്പില്‍ വിഷ്ണു (24) എന്നിവരാണ് അറസ്റ്റിലായത്. വിപിന്‍ മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ നാലിനു കുട്ടനെല്ലൂര്‍ സെന്ററിനു സമീപമാണു കേസിനാസ്പദമായ സംഭവം. ലോറിയുടെ പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ ബൈക്കിലെത്തിയ പ്രതികള്‍ ലോറിക്കാരെ ഭീഷണിപ്പെടുത്തി മര്‍ദിക്കുകയും 1300 രൂപയും ടോര്‍ച്ചും പിടിച്ചുവാങ്ങി പോവുകയായിരുന്നു. ലോറി ജീവനക്കാര്‍ ബൈക്കിന്റെ നമ്പര്‍ പോലീസിനു നല്കിയതിനെ തുടര്‍ന്നു പൊന്നൂക്കരയില്‍നിന്ന് എസ് ഐ ടി.പി. ഫര്‍ഷാദിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. 


Post A Comment: