രണ്ടു തവണ ഉരുള്‍പൊട്ടലുണ്ടായ മേഖലയിലാണ് ക്വാറിക്ക് അനുമതി നല്‍കിയത്


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുക്കം കൂടരഞ്ഞിയില്‍ നിയമം ലംഘിച്ച് ക്വാറിക്ക് അനുമതി. കൂടരഞ്ഞി മഞ്ഞക്കടവിലാണ് ചട്ടലംഘനം നടന്നിരിക്കുന്നത്. ആവശ്യമായ രേഖകള്‍ പരിശോധിക്കാതെയാണ് ഇവിടെ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കിയത്. രണ്ടു തവണ ഉരുള്‍പൊട്ടലുണ്ടായ മേഖലയിലാണ് ക്വാറിക്ക് അനുമതി നല്‍കിയത്. അംഗങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്. ക്വാറിയുടെ അനുമതിക്കായി നല്‍കിയ സത്യവാങ്മൂലത്തില്‍ ക്വാറി ഉടമകള്‍ നല്‍കിയ വിവരങ്ങള്‍ വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. വിവാദമായ പി.വി അന്‍വറിന്റെ പാര്‍ക്കിന് അനുമതി നല്‍കിയ അതേ പഞ്ചായത്ത് തന്നെയാണ് ക്വാറിക്കും അനുമതി നല്‍കിയത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.


Post A Comment: