മുംബൈ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ബ്രിട്ടീഷ് സർക്കാർ കണ്ടുകെട്ടി.



ദില്ലി: മുംബൈ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്ക ബ്രിട്ടീഷ് ക്കാ കണ്ടുകെട്ടി. വാര്‍ വിക് ഷെയറിലെ ഹോട്ട  മിഡ്‌ലാഡിലെ വസതികള്‍ എന്നിവയടക്കമുള്ളവയാണ് കണ്ടുകെട്ടിയത്. 2015 ല് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ യുകെയില്‍ സന്ദര്‍ശനം നടത്തി സ്വത്തുക്കള്‍ തിരിച്ചറിഞ്ഞതിനു പിന്നാലെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
ബ്രിട്ടന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതുക്കിയ 21 അംഗസാമ്പത്തിക ഉപരോധ പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായിരുന്നു ദാവൂദ് ഇബ്രാഹിം. യു കെ ട്രഷറി വകുപ്പാണ് പട്ടിക തയ്യാറാക്കിയത്. ഇതില്‍ ദാവൂദിന്റെ മൂന്ന് പാകിസ്താന്‍ വിലാസങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍ പാക് പ്രധാനമന്ത്രി പര്‍ വേസ് മുഷാറഫ് ദാവൂവ് പാകിസ്താനിലുണ്ടെന്ന് അടുത്തിടെ സൂചന നല്കിയിരുന്നു.


Post A Comment: